ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ബാങ്കുകൾ ഇരട്ടി ടിഡിഎസ് ഈടാക്കും

ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ബാങ്കുകൾ ഇരട്ടി ടിഡിഎസ് ഈടാക്കും

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നുമുതലാണിതിന് പ്രാബല്യം.
2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്തവരിൽനിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർഡിയിൽനിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
ടിഡിഎസ് ഇനത്തിൽ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേൺ നൽകാതിരിക്കുകുയുംചെയ്താൽ കൂടിയ നിരക്കിൽ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാൻ പാൻ നൽകാത്തവർക്ക് ബാധകമായ നിയമാകും ഇവിടെയും ഉപയോഗിക്കുക.