തുടര്‍ച്ചയായ പത്താം ദിവസവും വിലവര്‍ധന ; ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയും ഇന്ന് കൂടി

തുടര്‍ച്ചയായ പത്താം ദിവസവും വിലവര്‍ധന ; ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയും ഇന്ന് കൂടി

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്ന സൂചന.