അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ: മെയ് 17 വരെ വിലക്ക് തുടരും

അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ: മെയ് 17 വരെ വിലക്ക് തുടരും

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ. മെയ് 17 വരെയാണ് നീട്ടിയിട്ടുള്ളത്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് മാര്‍ച്ച്‌ 31ന് അവസാനിപ്പിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മെയ് 17 വരെ നീട്ടുന്നതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നതോടെ മെയ് 17ന് പുലര്‍ച്ചെ മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും