മമ്മൂട്ടി-മഞ്ജു ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വൈകും

മമ്മൂട്ടി-മഞ്ജു ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വൈകും

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വൈകും. സെക്കന്‍ഡ് ഷോകള്‍ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് പ്രീസ്റ്റ് തിയ്യറ്ററുകളിലെത്തുന്നത് വൈകിക്കാനുളള തീരുമാനം. സിനിമാ രംഗത്ത് നിന്നുളള നിരന്തരമായ ആവശ്യം പരിഗണിച്ച്‌ സംസ്ഥാനത്ത് തിയറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല വിനോദ നികുതിയില്‍ അടക്കം ഇളവുകളും നല്‍കി.

രാത്രി 9 മണി വരെയാണ് സിനിമാ ഷോകള്‍ക്ക് അനുവാദമുളളത്. അതും തിയറ്ററില്‍ പകുതി ആളുകള്‍ക്ക് മാത്രമേ അനുമതിയുളളൂ. സെക്കന്‍ഡ് ഷോകള്‍ അനുവദിക്കാത്തത് ബിഗ് ബജറ്റ് ചിത്രങ്ങളെ ദോഷകരമായി ബാധിക്കും എന്ന സാഹചര്യത്തിലാണ് ദി പ്രീസ്റ്റ് ഇപ്പോള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നുളള തീരുമാനം. സെക്കന്‍ഡ് ഷോകള്‍ക്ക് കൂടി അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംമ്ബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.