കേരളത്തിൽ വ്യാജ ആർക്കിടെക്ടർമാർ പെരുകുന്നതായി റിപ്പോർട്ട്.

കേരളത്തിൽ വ്യാജ ആർക്കിടെക്ടർമാർ പെരുകുന്നതായി റിപ്പോർട്ട്.

ഇന്ത്യൻ ആർക്കിടെക്ട് ആക്ട് നിയമപ്രകാരം ഒരു ആർക്കിടെക്റ്റ് ആയി കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ സ്ഥാപനത്തിൻറെ പേരിനോടൊപ്പവും കൂടാതെ പ്രൊഫഷൻ ആയി  ആർക്കിടെക്ട് എന്ന നാമധേയം ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂയെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്റ്റ്  സർക്കുലറിലൂടെ അറിയിക്കുന്നു.

കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും  ഇതേ പോലുള്ള വിവരങ്ങൾ  പരാതിയായി കൗൺസിൽ ഓഫ് ആർക്കിടെക്ടറിൽ ലഭിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്കായി  ഇങ്ങനെയുള്ള വിവരങ്ങൾ അറിയിക്കുന്നതിനായി  താഴെക്കാണുന്ന ലിങ്കിൽ കയറി പരാതി അറിയിക്കവുന്നതാണ്. 

https://docs.google.com/forms/d/e/1FAIpQLSdNBwBaadYs9GAeLiLD9Y1SMTvOiZNThb-YndX04vRnLVRFgg/viewform?vc=0&c=0&w=1

കൂടാതെ കൗൺസിലിൻറെ വെബ്സൈറ്റായ http://www.coa.gov.in  ലൂടെയും പരാതി അറിയിക്കാവുന്നതാണ്.

പരാതി ലഭിക്കുന്നതിന് തുടർന്ന് കൗൺസിൽ നിന്ന് നോട്ടീസ് അയച്ചു മറ്റു നിയമ നടപടികൾ എടുക്കുമെന്നും പുതിയ സർക്കുലറിൽ പറയുന്നു.

കേരളത്തിലെ ബിൽഡിങ് നിയമങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന പലതും പൊളിച്ചു മാറ്റിയും,  മാറ്റങ്ങൾ വരുത്തേണ്ടി വരുന്നതും ഇത്തരത്തിലുള്ള വ്യാജ ആർക്കിടെക്റ്റ് മാരുടെ നിർദ്ദേശങ്ങളെ തുടർന്നാണ്. 

കൂടാതെ  നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കിടെക്ട് മാരുടെ വിവരങ്ങൾ  കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഈയൊരു അവസരം എല്ലാ പൊതുജനങ്ങളും ഉപയോഗപ്പെടുത്തേണ്ടതാണ്.