ഭൂമിനികുതി 5 മിനുട്ടിൽ വീട്ടിലിരുന്നു അടക്കാം

ഭൂമിനികുതി 5 മിനുട്ടിൽ വീട്ടിലിരുന്നു അടക്കാം

സാധാരണയായി ലാൻഡ് ടാക്സ് അഥവാ ഭൂനികുതി അടക്കുക വില്ലേജ് ഓഫീസുകളിൽ നേരിട്ട് എത്തിയാണ്.എന്നാൽ പുതിയ സാഹചര്യത്തിൽ അകലം പാലിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യം ആണ് .അതിനാൽ തന്നെ തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കാൻ പറ്റുന്ന ഏതൊരു സാഹര്യവും നമ്മൾ ഉപയോഗപ്പെടുത്തുക തന്നെ വേണം.അതുകൊണ്ട് തന്നെ നമ്മുടെ ഭൂനികുതി അഥവാ ലാൻഡ് ടാക്സ് അടക്കാൻ ഇനി വില്ലേജ് ഓഫീസുകളായിൽ പോയി ക്യു നിന്നും തിരക്ക് സൃഷ്ട്ടിക്കുന്നതിനെ കാൾ നമ്മുടെ സ്വന്തം വീട്ടിലിരുന്നു മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ സഹായത്തോടെ 5 മിനുട്ടിൽ ഓൺലൈൻ ആയി അടക്കാൻ സാധിക്കുന്ന സംവിധാന എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.


ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഭൂനികുതി അടക്കേണ്ട ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുകയോ ചെയ്യുക.തുടർന്ന് പേര്,അഡ്രെസ്സ്,മൈബൈൽ നമ്പർ എന്നിവ ആദ്യം ലഭിക്കുന്ന ഇന്റർഫെയ്‌സിൽ നൽകി അക്കൗണ്ട് തുടങ്ങേണ്ടതാണ്.അക്കൗണ്ട് തുടങ്ങിയപ്പോൾ ലഭിച്ച് യുസർ നെയിം,പാസ്സ്വേര്ഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.അപ്പോൾ ലഭിക്കുന്ന വിൻഡോയിൽ ഇടതു വശത്തായി നീല നിറത്തിൽ കാണുന്ന “നാവിഗേഷൻ” എന്ന ഓപ്‌ഷനു താഴെ ആയി കാണുന്ന “ന്യൂ റിക്വസ്റ്റ്” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.


അപ്പോൾ ഏറ്റവും മുകളിലായി “ലാൻഡ് ടാക്സ് പേയ്‌മെന്റ്” എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും,തുടർന്ന് അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മെസേജ് തെളിഞ്ഞു വരുന്നത് കാണാൻ സാധ്‌ക്കുന്നതാണ്.അതിൽ പറയുക ഒന്നിൽ കൂടുതൽ തണ്ടപ്പേര് അകൗണ്ട് ഉണ്ടെങ്കിൽ അതിന്റെ എല്ലാം നികുതി ഒരുമിച്ച് അടക്കണം എന്നകും. തുടർന്ന് മെസേജിനു താഴെയായി കാണുന്ന “കൺഫേം” എന്ന ഓപ്‌ഷൻ കൊടുത്ത മുന്നോട്ട് പോകുക. തുടർന്ന് ചെയ്യേണ്ട കാര്യങ്ങള് എന്തൊക്കെ ആണന്ന് ഭൂനികുതി അടക്കാൻ ഉള്ള വെബ്‌സൈറ്റ്ൽ ക്ലിക് ചെയ്യുക 

www.revenue.kerala.gov.in