സെക്ടർ മജിസ്ട്രേറ്റ് മാർക്ക് അഭിനന്ദനവുമായി ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റ്

സെക്ടർ മജിസ്ട്രേറ്റ് മാർക്ക് അഭിനന്ദനവുമായി ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റ്

ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റ് നോമിനേഷൻ മീറ്റിംഗ് വെള്ളിയാഴ്ച ഓൺലൈനായി നടത്തപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വന്നതിനാൽ നേരത്തെ നിശ്ചയിച്ച മീറ്റിംഗ് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷൻ സെക്ടർ മജിസ്ട്രേറ്റ്ൻറെ യും ജനമൈത്രി പോലീസ് സ്റ്റേഷൻ അധികാരികളുടെയും നിർദ്ദേശപ്രകാരം ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മീറ്റിംഗ് ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്.

കോവിഡ് വ്യാപനം തടയുന്നതിന് ആത്മാർഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടവന്തറ പോലീസ് അധികാരികൾക്കും സ്റ്റേഷൻ സെക്ടർ മജിസ്ട്രേറ്റിനും മീറ്റിങ്ങിൽ ആശംസ അറിയിക്കുകയും പോലീസ് സ്റ്റേഷനുമായി ചേർന്ന് പുതിയ പ്രോജക്ടുകൾ ചർച്ച ചെയ്യുന്നതിന് തീരുമാനിക്കുകയും ചെയ്തു

മീറ്റിങ്ങിൽ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്തു.

ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡൻറ് ആർക്കിടെക്റ്റ് സെബാസ്റ്റ്യൻ ജോസിൻ്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ സെക്രട്ടറി വിപിൻ കുമാർ കെ പി, ട്രഷറർ വേണു ഗോപാലക്കുറുപ്പ്, അഡ്മിനിസ്ട്രേറ്റർ പ്രൊഫസർ മോനമ്മ കൊക്കാട്, അഡ്വക്കേറ്റ് എബ്രഹാം ജോൺ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.