Headlines
ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സീന് പരീക്ഷണം പൂര്‍ത്തിയായി; അടിയന്തര ഉപയോഗ സാധ്യത

ഓക്സ്ഫഡ് വാക്സീന് പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടി ആരംഭിച്ചു. നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാൽ വാക്സീൻ നിർമിക്കുന്ന പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ലൈസൻസിങ്ങിലേക്കു കടക്കും.പരീക്ഷണം പൂർത്തിയായതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കാന് സാധ്യതയേറി. വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഓക്സ്ഫഡ് വാക്സീന്റെ രാജ്യാന്തര ഉൽപാദകരായ അസ്ട്രാസെനക്ക, വാക്സീന്റെ രാജ്യാന്തര ഉൽപാദകരായ അസ്ട്രാസെനക്ക, വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുകെ അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും.