മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി| കൊറോണ വൈറസ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. മുമ്ബുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇളവുകളും ജൂലൈ 31 വരെ അതേ രീതിയില്‍ തുടരും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 1,64,626 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 7,429 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം 19,459 പുതിയ കേസുകളും 380 മരണങ്ങളുമാണ് ഇവിടെ സ്ഥിരീകരിച്ചത്.