കരിപ്പൂര്‍ വിമാനപകടം: രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കരിപ്പൂര്‍ വിമാനപകടം: രക്ഷാപ്രവര്‍ത്തകര്‍ക്ക്  ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാണ്  ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നും   'കരുതല്‍' -ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ടി.വി.ഇബ്രാഹിം  എം.എല്‍.എ അധ്യക്ഷനായി. കോവിഡ് ഭീതിയും പ്രതികൂല കാലാവാസ്ഥയും  മറികടന്ന് ഏറെ മാതൃക പരമായി ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരിപ്പ്, കരിപ്പൂര്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തകര്‍ക്കാണ്  കിറ്റുകള്‍ നല്‍കിയത്. മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍, എറണാകുളം  ജില്ലകളിലെ   വിവിധ  സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, സഹകരണ ബാങ്ക്, മാതൃഭൂമി, വി.ടി സലിം, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് തുടങ്ങിയവരുടെ സഹകരണത്തോടെ  15 ലക്ഷം രൂപയുടെ  ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. രണ്ട് ദിവസത്തിനകം കിറ്റുകളുടെ വിതരണം പൂര്‍ത്തിയാകുമെന്ന് എം.എല്‍.എ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള 1,000  ത്തോളം ആളുകളാണ്  ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം 14 ദിവസത്തെ  നിരീക്ഷണത്തില്‍ കഴിയുന്നത്. ചടങ്ങില്‍  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും ആശംസകള്‍ അറിയിച്ചു.

<form><script src="https://cdn.razorpay.com/static/widget/payment-button.js" data-payment_button_id="pl_FVri52GJiGEAk0"> </script> </form>