കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തില്‍ . ഇവരില്‍ 1,06,940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇന്നലെ 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും , കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 229 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ :

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 7503 പേരാണ് നിരീക്ഷണത്തിലുള്ളത്. 7391 പേര്‍ വീടുകളിലും 112 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 6467 പേരാണ് നിരീക്ഷണത്തിലുള്ളത്. 6432 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 4925 പേരാണ് നിരീക്ഷണത്തിലുള്ളത്. 4901 പേര്‍ വീടുകളിലും 24 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 4802 പേരാണ് നിരീക്ഷണത്തിലുള്ളത്. 4797 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 6664 പേരാണ് നിരീക്ഷണത്തിലുള്ളത്. 6647 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 5144 പേരാണ് നിരീക്ഷണത്തിലുള്ളത്. 5116 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 9901 പേരാണ് നിരീക്ഷണത്തിലുള്ളത്. 9838 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 9902 പേരാണ് നിരീക്ഷണത്തിലുള്ളത്. 9838 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 11510 പേരാണ് നിരീക്ഷണത്തിലുള്ളത്. 11387 പേര്‍ വീടുകളിലും 123 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 11923 പേരാണ് നിരീക്ഷണത്തിലുള്ളത്. 11779 പേര്‍ വീടുകളിലും 144 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 9270 പേരാണ് നിരീക്ഷണത്തിലുള്ളത്. 9200 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 3977 പേരാണ് നിരീക്ഷണത്തിലുള്ളത്. 3964 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 10818 പേരാണ് നിരീക്ഷണത്തിലുള്ളത്. 10657 പേര്‍ വീടുകളിലും 161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍​ഗോഡ്

കാസര്‍​ഗോഡ് ജില്ലയില്‍ ആകെ 5026 പേരാണ് നിരീക്ഷണത്തിലുള്ളത്. 4982 പേര്‍ വീടുകളിലും 44 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.