ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നേക്കും; വിശ്വാസികള്‍ക്ക് നിയന്ത്രണം വരാം

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നേക്കും; വിശ്വാസികള്‍ക്ക് നിയന്ത്രണം വരാം

കോവിഡ് നിയന്ത്രണത്തിന് അനുസൃതമായി സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒരേ സമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക്കൊണ്ടായിരിക്കും അനുവാദം. ഇക്കാര്യം സംബന്ധിച്ച ശുപാര്‍ശ സംസ്ഥാനം ഉടന്‍ തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കും. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടികളുമായി ജനങ്ങള്‍ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.